മുണ്ടക്കൈ- ചൂരൽമല- അട്ടമല പ്രദേശങ്ങളിൽ സൂക്ഷ്‌മ-ചെറുകിട സംരംഭങ്ങൾ ഉണ്ടാക്കുമെന്ന്.

മുണ്ടക്കൈ- ചൂരൽമല- അട്ടമല പ്രദേശങ്ങളിൽ സൂക്ഷ്‌മ-ചെറുകിട സംരംഭങ്ങൾ ഉണ്ടാക്കുമെന്ന്.
Sep 8, 2024 09:16 AM | By PointViews Editr


മേപ്പാടി: മുണ്ടക്കൈ- ചൂരൽമല- അട്ടമല പ്രദേശങ്ങളിൽ സൂക്ഷ്‌മ-ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകിയുള്ള  വ്യവസായ വാണിജ്യ  സംരംഭം തുടങ്ങാൻ തീരുമാനം. വ്യവസായ   വകുപ്പ്    ഡയറക്‌ടറേറ്റ് അഡീഷണൽ ഡയറക്ട‌ർ ഡോ. കെ. എസ് കൃപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റേതാണ് തീരുമാനം.

പുനരധിവാസ ടൗൺ ഷിപ്പ് യാഥാർത്ഥ്യമാവുന്നതോടെ മേഖലയിലെ വികസനം ലക്ഷ്യമാക്കിയുള്ള ക്രാഫ്റ്റ് വില്ലേജ് മാതൃക, ദുരന്ത മേഖലയിലെ സംരംഭകർക്കായുള്ള പദ്ധതികൾ സർക്കാറിന്റെ പരിഗണനയിലേക്ക് നൽകുമെന്നും യോഗത്തിൽ അറിയിച്ചു. ജീവനോപാധി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണം, കുടുംബശ്രീ, ബാങ്ക്, കൃഷി, ക്ഷീരം, മൃഗസംരക്ഷണം, ജി.എസ്.ടി തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ ഏകോപനത്തിലൂടെ വിവിധ പദ്ധതികൾ പരിഗണനയിലാണ്. ദുരന്ത മേഖലയിലെ കൂടുതൽ ആളുകളെ സംരംഭകത്വത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം, ജനറൽ മാനേജർ ആർ രമ യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭകർക്ക് ബന്ധപ്പെട്ട മേഖലയിൽ പരിശീലനം നൽകുമെന്നും അറിയിച്ചു. മേഖലയിലുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കാൻ കുടുംബങ്ങളുടെ വിവരശേഖരണം നടത്തുമെന്നും ലീഡ് ബാങ്ക് മാനേജർ മുരളീധരൻ യോഗത്തിൽ അറിയിച്ചു. അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികളാണ് നടക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം, മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതായും ബാങ്കുകളുടെ ഭാഗത്ത് നിന്നും പൂർണ്ണ പിന്തുണ ലഭിക്കുമെന്നും യോഗത്തിൽ പറഞ്ഞു. ഉരുൾപൊട്ടൽ മേഖലയിലെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ അടങ്ങിയ 84 യൂണിറ്റുകളാണ് നഷ്‌ടമായത് കെട്ടിടം ഒഴികെയുള്ള നാശനഷ്ട‌ത്തിൽ 12.36 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. മേഖലയിൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വായ്‌പകളിൽ പൂർണ ഇളവ് നൽകി മേഖലക്ക് ആവശ്യമായ പദ്ധതികൾ ലളിതവത്ക്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവിൽ ചെറുകിട സംരംഭകരുടെ ബാങ്ക് വായ്‌പകൾ എഴുതിത്തള്ളാനുള്ള നടപടിയും പുതിയ സംരംഭങ്ങൾക്ക് സാധ്യതകളും ഉണ്ടാകണമെന്ന് കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിൻ അറിയിച്ചു. വ്യവസായ വകുപ്പുമായി സഹകരിച്ച് തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് തൊഴിലും തൊഴിൽ നൈപുണ്യമുള്ളവർക്ക് പഠന സഹായം ഉറപ്പാക്കുമെന്ന് കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് സുരേഷ് അറിയിച്ചു. മുട്ടിൽ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധികൾ, സംരംഭകർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

Micro and small enterprises will be created in Mundakai-Churalmala-Attamala areas.

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories